90 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബ സന്ദര്‍ശിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ കൈയ്യടി കുടുംബത്തിന്

90 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റെന്ന റെക്കോര്‍ഡ് ഒബാമയ്ക്ക് സ്വന്തമാണ്. എന്നാല്‍ ഇത്രയ്ക്ക് നിര്‍ണായകമായ ഈ സന്ദര്‍ശനത്തിനിടെയിലും ഒരു വേള ഒബാമയേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിനൊപ്പമുള്ള കുടുംബമാണ്. ഇറക്കം കുറഞ്ഞ പാവാട ഇട്ട മിഷെല്‍ ഒബാമയും പെണ്‍മക്കളായ മലിയയും സാഷയുമാണ് താരങ്ങളാണ്. ഏതായാലും ക്യൂബക്കാര്‍ക്ക് ഒബാമയുടെ കുടുംബത്തെ നന്നെ പിടിച്ചുവെന്നാണ് സൂചന. അവര്‍ നല്‍കുന്ന ഊഷ്മളമായ സ്വീകരണത്തില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.
സ്പ്രിങ് അവധിക്കാലത്ത് ഒബാമയുടെ മക്കള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളേകാന്‍ ഈ ക്യൂബന്‍ ട്രിപ്പിന് സാധിച്ചിട്ടുണ്ട്. ഈ സന്ദര്‍ശനത്തിനിടെ മലിയ ഒബായുടെ സ്പാനിഷ് ട്രാന്‍സിലേറ്ററായി വര്‍ത്തിക്കുയും ചെയ്തിരുന്നു. ക്യൂബയില്‍ ഒരു റസ്‌റ്റോറന്റില്‍ വച്ച് സ്പാനിഷ് സംസാരിക്കുന്നയാളുമായി ആശയവിനിമയം ചെയ്യാന്‍ ഒബാമ പാടുപെട്ടപ്പോഴാണ് മലിയ അച്ഛന്റെ സഹായിയായെത്തിയത്. ഈ റസ്‌റ്റോറന്റ് വര്‍ക്കറുമായി അച്ഛനും മകളും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അപൂര്‍വ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറായ പീറ്റെ സൂസയാണീ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പുറമെ ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആകര്‍ഷകങ്ങളായ നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഇന്നലെ ഇന്‍സ്റ്റാഗ്രാമിലൂടെ റിലീസ് ചെയ്തിട്ടുണ്ട്.
അമേരിക്കയും ക്യൂബയും പല കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാല്‍ നയനന്ത്ര ബന്ധങ്ങള്‍ പോലുമില്ലാതെ ഇരു വിരുദ്ധ ധ്രുവങ്ങളിലായിരുന്നു വര്‍ഷങ്ങളോളം നിലകൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അകല്‍ച്ചയുടെ മഞ്ഞുരുകിയിട്ട് അധികനാളായിട്ടില്ല. തുടര്‍ന്ന് ദശാബ്ദങ്ങളായി ക്യൂബയുടെ മുകളിലുണ്ടായിരുന്ന ഉപരോധം അമേരിക്ക എടുത്ത് മാറ്റിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിരോധങ്ങള്‍ മാറിയതിനെ തുടര്‍ന്ന് രണ്ട് എംബസികളിലും ഇരു രാജ്യങ്ങളുടെയും പതാകകള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയര്‍ത്തുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha