ചില ഭികരരെ പാകിസ്ഥാന്‍ കണ്ടില്ലെന്ന് നടിക്കുന്നു... പാകിസ്ഥാനില്‍ ശശി തരൂര്‍ കത്തിക്കയറി, തരൂരിന്റെ വീഡിയോ പ്രസംഗം കട്ടുചെയ്‌തു

കേന്ദ്രമന്ത്രി ശശി തരൂരിന്റെ വീഡിയോ പ്രസംഗം പാകിസ്ഥാന്‍ ഇടയ്‌ക്ക് വച്ച് നിര്‍ത്തിയത് ഏറെ വിവാദമാകുന്നു. ഇസ്ലാമബാദിലെ ജിന്ന ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യാ-പാക് വ്യവസായ സമ്മേളത്തിലാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെപ്പറ്റി പരാമര്‍ശിച്ച ശശിതരൂരിന്റെ വീഡിയോ പ്രസംഗം നിര്‍ത്തി വച്ച് സ്‌ക്രീന്‍ ശൂന്യമാക്കിയത്.
പാകിസ്ഥാന്‍ ചില ഭീകര സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ തുനിയുകയും ചില ഭീകരരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പാക് സിവിലിയന്‍ ഭരണകൂടത്തിന് സൈന്യത്തിന്‌മേല്‍ നിയന്ത്രണാധികാരങ്ങള്‍ ഇല്ലെന്നാണ് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കാശ്‌മീര്‍ തര്‍ക്കമടക്കം പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ഇന്ത്യയ്‌ക്ക് താത്‌പര്യമുണ്ട്. എന്നാല്‍ അതിനായി തീവ്രവാദവും അക്രമവും ഒഴിഞ്ഞ ഒരന്തരീക്ഷം അനിവാര്യമാണെന്നും തരൂര്‍ പറഞ്ഞു.
അതിര്‍ത്തി ലംഘനവും പ്രകോപനപരമില്ലാതെയുള്ള വെടിവയ്‌പ്പിലും ഭരണകൂടത്തിന് ബന്ധമില്ലെന്ന പാകിസ്ഥാന്റെ വാദത്തെ ഇന്ത്യയ്‌ക്ക് ആഗീകരിക്കാനാവില്ലെന്ന് തരൂര്‍ പറഞ്ഞതോടെ വീഡിയോ കട്ടാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha