ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം: 13 മരണം , നിരവധി പേര്‍ക്ക് പരുക്ക്, വിമാനത്താവളം അടച്ചു

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം.13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണെന്ന് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള റെയില്‍ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചു. ടെര്‍മിനലിനുള്ളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താവളം അടച്ചു. യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഇരട്ട സ്‌ഫോടനങ്ങള്‍ നടന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവിടെ ഉണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. നിരവധി യാത്രക്കാര്‍ ടെര്‍മിനലിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിന് ശേഷമുള്ള പുക കാരണം ടെര്‍മിനിലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.
രാവിലെ പതിനായിരത്തോളം വരുന്ന യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. പരിഭ്രാന്തരായ യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തെത്തിച്ചു. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ബാഗുകളില്‍ മറഞ്ഞിരിക്കുന്നുണ്ടോ എന്ന് സുരക്ഷാസേന പരിശോധിക്കുകയാണ്. വിമാനത്താവളത്തിലേത് ഭീകരാക്രമണം ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha