പാക്കിസ്ഥാനില്‍ ഒമ്പതു തീവ്രവാദികളെ സൈന്യം വധിച്ചു

പാക്കിസ്ഥാനില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തിപ്രദേശമായ വടക്കന്‍ വാസിറിസ്ഥാനിലെ സൈനിക പോസ്റ്റിനു നേരെ ഒരു സംഘം തീവ്രവാദികള്‍ അക്രമം നടത്തുകയായിരുന്നു. സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റതായി സൂചനയില്ല. അതേസമയം അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിപ്രദേശത്തുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha