കാനഡയിലെ ടൊറന്റോ മുന്‍ മേയര്‍ റോബ് ഫോര്‍ഡ് അന്തരിച്ചു

കാനഡയിലെ ടൊറന്റോ മുന്‍ മേയര്‍ റോബ് ഫോര്‍ഡ്(46) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ലാണ് റോബ് ഫോര്‍ഡിന്റെ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ഫോര്‍ഡ് അതില്‍നിന്നു വിമുക്തി നേടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അര്‍ബുദ ബാധിതനാകുന്നത്.
2010 ഡിംസബറിലാണ് റോബ് ഫോര്‍ഡ് ടൊറന്റോ മേയറാകുന്നത്. 2013 റോബ് ഫോര്‍ഡ് മയക്കുമരുന്ന് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha