സിറിയ പോളിയോ ഭീതിയില്‍; 10 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ പോളിയോ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് സിറിയയില്‍ പോളിയോ ബാധ കണ്ടെത്തുന്നത്. ഇതുവരെ 10കുട്ടികള്‍ക്ക് പോളിയോ ബാധയുള്ളതായി സ്ഥിരീകരിച്ചു. വാക്‌സിനേഷന്‍ ശരിയായി നടക്കാത്തതുകൊണ്ടാണ് വീണ്ടും രോഗബാധ ഉണ്ടായിരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ആഭ്യന്തരകലാപത്തെ തുടര്‍ന്ന് സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. പോളിയോ ബാധയെക്കുറിച്ച് പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ രോഗബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. പോളിയോ വാക്‌സിന്‍ നല്‍കാത്ത അഞ്ചു ലക്ഷത്തോളം കുട്ടികള്‍ സിറിയയില്‍ ഇപ്പോള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറിയന്‍ ആരോഗ്യ മന്ത്രാലയം അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha