ഐ എസ് സംഘടനയ്ക്കായി പണം ശേഖരിച്ച കുറ്റത്തിന് 16 കാരി വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയ്ക്കായി പണം ശേഖരിച്ച കുറ്റത്തിന് 16 കാരി വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിക്കൊപ്പം ഐ.എസിനായി പണം ശേഖരിച്ച 20കാരനെയും ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം ശേഖരിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിഴെന പിന്തുണച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു. കൗമാര പ്രായക്കാര്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ഉയര്‍ന്നു വരുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha