പെസഹാ ആചരണങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ അഭയാര്‍ഥികളുടെ പാദം കഴുകും.

ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാ ആചരണങ്ങളുടെ ഭാഗമായി റോമില്‍ അഭയാര്‍ഥികളുടെ പാദം കഴുകും. റോമിനു സമീപമുള്ള കാസല്‍നുവോ ഡി പോര്‍ട്ടോയിലുള്ള അഭയാര്‍ഥികേന്ദ്രത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ തിരുക്കര്‍മ്മങ്ങളില്‍ 11 അഭയാര്‍ഥികളുടെയും ഒരു ജീവനക്കാരിയുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകുന്നത്. ഇതരമതസ്ഥരുമുള്‍പ്പെടുന്ന 12 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.
അഭയാര്‍ഥി കേന്ദ്രത്തിലെ 892 പേരും 114 ജീവനക്കാരും ഇതരമതസ്ഥരായ തെരഞ്ഞെടുക്കപ്പെട്ട അതിഥികളും ചടങ്ങുകളില്‍ പങ്കെടുക്കും. കാരുണ്യവര്‍ഷത്തില്‍ അഭയാര്‍ഥികളോട് കരുണയും ആതിഥ്യമര്യാദയും പ്രകടിപ്പിക്കണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭയാര്‍ഥികളുടെ പാദം കഴുകി മാതൃകയാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha