കാറിന്റെ പിന്‍സീറ്റിലിരുന്ന നാലു വയസ്സുകാരന്‍ തോക്കെടുത്ത് വണ്ടി ഓടിച്ചുകൊണ്ടിരുന്ന അമ്മയെ വെടിവച്ചു

അമ്മ വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ പിന്‍സീറ്റിലിരുന്ന നാലു വയസ്സുകാരന്‍ വണ്ടിയിലുണ്ടായിരുന്ന തോക്കെടുത്ത് അമ്മയെ വെടിവച്ചു. വെടിയുണ്ട പിന്നില്‍ നിന്ന് അമ്മയുടെ നെഞ്ചുതുളച്ച് കാറിനു മുന്നിലെ ചില്ലും ഭേദിച്ചു പുറത്തേക്കു പോയി. യുഎസില്‍ ഈ മാസം എട്ടിനു നടന്ന സംഭവം ആദ്യമായി വിശദീകരിച്ച അധികൃതര്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്ന അമ്മയ്‌ക്കെതിരെ കേസു വന്നേക്കുമെന്നു സൂചിപ്പിച്ചു.
അമ്മ, ജാമി ഗില്‍ട്ട് (31) മകന്‍ ലെയ്‌നിനെ പുറകിലത്തെ സീറ്റില്‍ ഇരുത്തി തന്റെ പിക്കപ് വാന്‍ െ്രെഡവ് ചെയ്യുമ്പോഴാണു സംഭവം. നിറച്ച കൈത്തോക്ക് ജാമി ഗില്‍ട്ട് സമീപത്തു തന്നെ വച്ചിരിക്കുകയായിരുന്നു. തോക്കു തെന്നി പുറകിലത്തെ സീറ്റിലെത്തിയപ്പോള്‍ ലെയ്ന്‍ അതെടുത്തു വെടിവയ്ക്കുകയായിരുന്നു. പിന്നിലെന്തോ ഇടിച്ചതായി തോന്നിയ ജാമി മുന്‍പിലെ ചില്ലു തുളച്ച് എന്തോ പുറത്തുപോകുന്നതു കണ്ടു സംശയം തോന്നി സ്വയം പരിശോധിച്ചപ്പോഴാണു വെടിയേറ്റ വിവരം അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കുട്ടിക്കു പരുക്കൊന്നുമില്ല.
തോക്കു കൊണ്ടുനടക്കാന്‍ പൗരനുള്ള അവകാശത്തെക്കുറിച്ചു ശക്തമായി വാദിക്കുന്നവളായിരുന്നു ജാമി ഗില്‍ട്ട് എന്നതാണ് ഇതിലെ 'കാവ്യനീതി.' അവളുടെ ഫെയ്‌സ് ബുക്ക് പേജ് വ്യത്യസ്ത തരം തോക്കുകളേന്തി നില്‍ക്കുന്ന തന്റെ തന്നെ ഒട്ടേറെ ചിത്രങ്ങള്‍ കൊണ്ടുനിറഞ്ഞിരിക്കുന്നു. തന്റെ നാലുവയസ്സുകാരന്‍ മകനെ കൃത്യമായി തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചതിനെക്കുറിച്ചുള്ള വീരവാദങ്ങളും ഫെയ്‌സ്ബുക്കില്‍ കാണാം.
കുട്ടിയുടെ പക്കല്‍ തോക്ക് എത്തത്തക്കവിധം ആയുധം അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന വകുപ്പില്‍ ജാമി ഗില്‍ട്ടിന്റെ പേരില്‍ കേസെടുത്തേക്കുമെന്നു യുഎസ് അധികൃതര്‍ സൂചിപ്പിച്ചു. 180 ദിവസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























