സണ്ണിലിയോണ്‍ മാധ്യമപ്രവര്‍ത്തകന്റെ ചെകിടത്തടിച്ചു, എന്തിനെന്നോ?

സൂററ്റില്‍ മുന്‍ പോണ്‍ താരവും ഇപ്പോള്‍ ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനോട് ദ്വയാര്‍ഥമുള്ള ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നടിയുടെ മറുപടി കൈകൊണ്ട്. ഒരു രാത്രിയിലെ പരിപാടിക്ക് എത്രയാണ് ഈടാക്കാറുള്ളത് എന്നായിരുന്നു പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യം ആവര്‍ത്തിക്കാന്‍ പറഞ്ഞ സണ്ണിലിയോണ്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മുഖത്തടിക്കുകയായിരുന്നു.
ഹോളി ആഘോഷത്തിനായി സൂറത്തിലെത്തിയതായിരുന്നു സണ്ണി ലിയോണ്‍. താരം താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരും സന്ദര്‍ശകരും കൂടിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകനെ അടിച്ച് സണ്ണി ലിയോണ്‍ തന്റെ മുറിയിലേക്ക് പോയത്.
നേരത്തേ മാധ്യമപ്രവര്‍ത്തകനായ ഭൂപേന്ദ്ര ചൗബേ സണ്ണി ലിയോണെ സ്ത്രീവിരുദ്ധ ചോദ്യങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha