ഇറാഖില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 40 കിലോ മീറ്റര്‍ ദൂരത്തില്‍ ഇസ്‌കാന്‍ഡറിയയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു.
ഇസ്‌ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. അല്‍ സുഹാദ സ്‌റ്റേഡിയത്തില്‍ പ്രാദേശിക ഫുട്‌ബോള്‍ മല്‍സരത്തിനുശേഷം സമ്മാനദാനം നടക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha