ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ ആസൂത്രകരെന്ന് കരുതുന്ന ആറുപേരെ അറസ്റ്റില്‍

ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ ആസൂത്രകരെന്ന് കരുതുന്ന ആറുപേരെ അറസ്റ്റു ചെയ്തു. ഭീകരര്‍ക്കായി ബ്രസല്‍സില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. തിരച്ചിലിനിടെ രണ്ടുതവണ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഭീകര വിരുദ്ധ അന്വേഷണ സംഘവുമായുള്ള ചര്‍ച്ചയ്ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബ്രസല്‍സിലെത്തിയിട്ടുണ്ട്. ബ്രസല്‍സിലെ ആക്രമണത്തിന് പാരിസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha