ലിബിയയിലുണ്ടായ മിസൈലാക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

ലിബിയയിലുണ്ടായ മിസൈലാക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശികളായ സുനു മകന്‍ പ്രണവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളില്‍ മിസൈല്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം എട്ടുമണിക്കാണ് സംഭവം. ലിബിയയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു സുനു. വെളിയന്നൂര്‍ തുളസി ഭവനത്തില്‍ വിപിന്‍കുമാറിന്റെ ഭാര്യയാണ് സുനു.
കഴിഞ്ഞ മൂന്നുവര്‍ഷമായി സുനുവും വിപിനും ലിബിയയിലാണ് താമസം. ഇവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തമാസം പകുതിയോടെ ജോലി അവസാനിപ്പിച്ചു നാട്ടിലെത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. രേഖകളും ശമ്പളവും ലഭിക്കാതെ വന്നതിനാലാണ് യാത്ര നീട്ടിവച്ചത്.
ലിബിയയില്‍ ഐഎസ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇവിടെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് അവസാനിച്ച ഗദ്ദാഫി യുഗത്തിനുശേഷം ആരംഭിച്ച ആഭ്യന്തരയുദ്ധം ലിബിയയില്‍ ഇപ്പോഴും തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha