യമനില്‍ മലയാളി വൈദികനെ തട്ടികൊണ്ടുപോയത് ഐ എസ് തീവ്രവാദികളെന്ന് സ്ഥിരീകരിച്ചു

യമനില്‍ കാണാതായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഐ എസ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ മാര്‍ഗങ്ങളിലൂടെയും ഫാ. ടോം ഉഴുന്നാലിനെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും സുഷമ സ്വരാജ് അറിയിച്ചു.
മാര്‍ച്ച് നാലിനാണ് ഫാ. ടോം ഉഴുന്നാലിനെ യമനില്‍ കാണാതായത്. അവിടെയുള്ള ഓള്‍ഡ് എയ്ജ് ഹോമില്‍നിനണന് തോക്കുധാരികളായ നാലുപേരാണ് ഫാദറെ തട്ടികൊണ്ടുപോയത്. അവരുടെ ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള സിലേസിയന്‍ സഭാംഗമാണ് ഫാദര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha