ചൈനയില്‍ വോളിബോള്‍ മത്സരത്തിനെത്തിയ താരം ടോയ്‌ലറ്റില്‍ പോയി പ്രസവിച്ചതിനു ശേഷം തിരികെ വന്ന് മത്സരം തുടര്‍ന്നു

ചൈനയില്‍ കൗമാരക്കാരിയായ വോളിബോള്‍ താരം ജിംനേഷ്യത്തിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്തു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഷെന്‍ജിയാങിലെ ഷാന്‍സിംഗ് പട്ടണത്തില്‍ നടന്ന സംഭവമാണിത്.
പതിനെട്ട് വയസിന് താഴെയുള്ളവരുടെ വോളിബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. അവിടെ വച്ച് പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ടോയ്‌ലറ്റിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് ടോയ്‌ലറ്റില്‍ പ്രസവം നടന്നു.
ഉടന്‍തന്നെ കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഒന്നും അറിയാത്തതു പോലെ പെണ്‍കുട്ടി മത്സരത്തിനായി പോയി. വഴിപോക്കരില്‍ ഒരാളാണ് കുഞ്ഞിനെ കാട്ടില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ചോരപ്പാടുകള്‍ പിന്തുടര്‍ന്നാണ് ജിംനേഷ്യത്തിലെത്തിയത്. അപ്പോള്‍ പെണ്‍കുട്ടി അവിടെ വിശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ചൈനയില്‍ വിവാഹത്തിന് മുന്പ് അമ്മമാരാവുന്ന പെണ്‍കുട്ടികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ പതിവാണ്. ചൈനയില്‍ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ പിഴ അടയ്‌ക്കേണ്ടി വരും. ഇക്കഴിഞ്ഞ ഞായറാഴ്ച സിന്‍പിംഗിലെ മാലിന്യ പൈപ്പില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ രക്ഷപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha