ഫെയ്‌സ്ബുക്കിലാണോ സ്‌നേഹിതാ? വിവാഹമോചനത്തിന് സമയമായി

നിങ്ങള്‍ സദാസമയവും ഫെയ്‌സ് ബുക്കും വാട്ട്‌സ്ആപ്പും നോക്കിയിരിക്കുന്ന വിവാഹിതനാണോ എങ്കില്‍ സെക്‌സിലും ജീവിതത്തിലും താത്പര്യം നഷ്ടപ്പെട്ട് വിഷാദരോഗിയാകാന്‍ സമയമായി.. ഫെയ്‌സ്ബുക്കിന്റെ അമിതോപയോഗം ഫെയ്‌സ്ബുക്ക് ഡിപ്രഷന്‍ എന്ന രോഗത്തിന് കാരണമായേക്കുമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കണ്ടെത്തിയിരിക്കുന്നത്
അധികനേരം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവര്‍ക്കാണ് വിഷാദരോഗം സംഭവിക്കാന്‍ സാധ്യതകൂടുതല്‍. 19 മുതല്‍ 32 വയസ്സുവരെയുള്ള യുവാക്കളെയാണ് യുഎസ് പഠനത്തിനു വിധേയമാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 1787 യു എസ് പൗരന്മാര്‍ 61 മിനിറ്റ് നേരം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരാണ്. കേരളത്തിലെ അവസ്ഥ ഇതല്ല. 16 നും 32 ഇടയില്‍ പ്രായമുള്ളവര്‍ ദിവസം നാലും അഞ്ചും മണിക്കൂറാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്. ചിലര്‍ ഭാര്യയോട് സംസാരിക്കുന്നതിനെക്കാള്‍ സുഖം സോഷ്യല്‍ മീഡിയയിലാണത്രേ ചെലവഴിക്കുന്നത്. യുഎസ് പൗരന്മാര്‍ ആഴ്ചയില്‍ 30 വേണമെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ടില്‍ പ്രവേശിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ദിവസം 30 തവണയെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ടില്‍ പ്രവേശിക്കുന്നവരാണ് അധികവും. സര്‍വേ നടത്തിയ യുഎസ് പൗരന്മാരില്‍ 25 ശതമാനം വിഷാഗരോഗത്തിനടിമകളാണ്.
നേരത്തെ വിഷാദരോഗമുള്ളവര്‍ സോഷ്യല്‍ മീഡിയയുടെ അമിതോപയോഗത്തിലൂടെ കൂടുതല്‍ വിഷാദ രോഗികളായി മാറുന്നു,. മറ്റുള്ളവരുമായി സൗഹൃദം ഉണ്ടാക്കാനുള്ള ഊര്‍ജ്ജം പോലും ഇതുവഴി നഷ്ടമാകുന്നു. ദമ്പതികളാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അടിമയെങ്കില്‍ സ്ഥിതി പറയുകയും വേണ്ട. കുടുംബ കോടതിയില്‍ ക്യൂ നില്‍ക്കേണ്ട സമയമായി എന്നര്‍ത്ഥം. സെക്‌സ് എന്നു പോയിട്ട് സേ എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ഥ വരും. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ വിറ്റ് ഒരു സാദാഫോണ്‍ വാങ്ങുക. ജീവിതം ആഘോഷിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha