ലഹോര്‍ സ്‌ഫോടനം: തെറ്റുപറ്റിയ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു

പാക്കിസ്ഥാനിലെ കിഴക്കന്‍ നഗരമായ ലഹോറില്‍ തിരക്കേറിയ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കുട്ടികളടക്കം മരിച്ചത് 65 പേരാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ ആക്ടീവ് ചെയ്തു. എന്നാല്‍ ഇതിന്റെ നോട്ടിഫിക്കേഷന്‍ പോയത് ന്യൂയോര്‍ക്ക്, ബ്രസല്‍സ്, ഹോങ്കോങ് എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കാണ്. തെറ്റു കണ്ടെത്തിയതോടെ ഫെയ്‌സ്ബുക്ക് മാപ്പ് പറയുകയും ചെയ്തു.
പാക്കിസ്ഥാനിലെ ലഹോറിലെ സ്‌ഫോടനത്തില്‍ ന്യൂയോര്‍ക്കിലുള്ളവരോട് സുരക്ഷിതരാണോ എന്ന് ചോദിച്ചാല്‍ എങ്ങനെയിരിക്കും. ഈ ഫീച്ചറിലെ ബഗ് ആണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഉടന്‍ തന്നെ പരിഹരിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. എവിടെയാണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമാക്കാതെയാണ് നിങ്ങള്‍ സുരക്ഷിതരാണോ എന്ന നോട്ടിഫിക്കേഷന്‍ മിക്കവര്‍ക്കും കിട്ടിയത്. ഇതോടെ പലരും ഭയന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഫെയ്‌സ്ബുക്കിനു അറിയില്ലെന്നും ബഗ് എന്നു പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2014 ലാണ് സേഫ്റ്റി ചെക്ക് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് കൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha