നാരങ്ങയുമായി വിമാനയാത്ര നടത്തിയ യുവതിക്ക് പണികിട്ടി

വെല്ലിങ്ടണില്‍ പോക്കറ്റ് നിറയെ നാരങ്ങയുമായി വിമാനമിറങ്ങിയ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ആറ് നാരങ്ങകളുമായി ഓക്ലാന്‍ഡ് വിമാനത്താവളത്തിലെത്തിയ വിദേശ വനിതയ്ക്കാണ് ദുരവസ്ഥ. നാരങ്ങവഴി രോഗങ്ങള്‍ രാജ്യത്തേയ്ക്ക് എത്തിപ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടിയെന്നാണ് അധികൃതരുടെ വാദം.
സുരക്ഷാ പരിശോധനയ്ക്ക് ഇടയിലാണ് യുവതിയുടെ പോക്കറ്റില്‍ അധികൃതര്‍ നാരങ്ങകള്‍ കണ്ടെത്തിയത്. കരള്‍ രോഗം ഉള്ളതിനാലാണ് യാത്രയില്‍ നാരങ്ങ ഒപ്പം കരുതുന്നത് എന്നായിരുന്നു യുവതിയുടെ വിശദീകരണം. എന്നാല്‍ യുവതിയുടെ വിശദീകരണം അധികൃതര്‍ വകവെച്ചില്ല.
നാരങ്ങയിലൂടെ അണുക്കള്‍ എത്തിയേക്കാമെന്ന് വിശദീകരിച്ച സുരക്ഷാ ജീവനക്കാര്‍ നാരങ്ങ വിമാനത്തില്‍ ഒപ്പം കരുതാന്‍ അനുവദിച്ചിട്ടില്ലെന്നും അറിയിച്ചു. തുടര്‍ന്ന് അടുത്ത വിമാനത്തില്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























