അലക്‌സാണ്ട്രിയയില്‍ നിന്നും റാഞ്ചിയ വിമാനത്തില്‍ നാല് വിദേശികളേയും വിമാനത്തിലെ ജീവനക്കാരേയും വിമാനത്തിനുള്ളില്‍ ബന്ദിയാക്കിയിട്ടു

അലക്‌സാണ്ട്രിയയില്‍ നിന്നും റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനത്തില്‍ നിന്നും 40ഓളം യാത്രക്കാരെ മോചിപ്പിച്ചതായി ഈജിപ്ത് എയര്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ നാല് വിദേശികളേയും വിമാനത്തിലെ ജീവനക്കാരേയും വിമാനത്തിനുള്ളില്‍ ബന്ദിയാക്കിയിട്ടുണ്ട്.
അലക്‌സാണ്ട്രിയയില്‍ നിന്നും കെയ്‌റോയിലേക്ക് പോയ എ320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പും പൊലീസും അറിയിച്ചു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൈലറ്റിനെ ആയുധധാരിയായ ആള്‍ ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചനയെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























