കാമുകനെ കൊന്ന് ഹൃദയം പുറത്തെടുത്ത യുവതിക്ക് വധശിക്ഷ

കാമുകന്റെ നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത യുവതിയ്ക്ക് ബംഗ്‌ളാദേശ് കോടതി വധശിക്ഷ വിധിച്ചു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിനും പ്രതികാരം ചെയ്യുകയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ഫത്തേമാ അക്തര്‍ സൊണാലി.
കൂടാതെ മറ്റു പെണ്‍കുട്ടികളുമായി ശാരീരികബന്ധം ഇയാള്‍ക്കുണ്ടെന്ന് അയാളുടെ ലാപ്‌ടോപില്‍ ഉണ്ടായിരുന്ന വീഡിയോകളില്‍ നിന്നും ഫത്തേമാ മനസിലാക്കിയിരുന്നു എന്ന് പ്രൊസിക്യൂട്ടര്‍ ഖ്വാസി ഷാബിര്‍ അഹമ്മദ് കോടതിയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് മരണശിക്ഷ വിധിക്കുന്നത് അപൂര്‍വമായ കാര്യമാണ്. എന്നാല്‍ ഫാത്തേമയുടെത് വ്യത്യസ്തമായ ഒരു കേസാണെന്നു അദ്ദേഹം പറഞ്ഞു. കാമുകനെ കൊന്നതു താനാണെന്ന് കോടതിയില്‍ ഫത്തേമാ സമ്മതിച്ചിരുന്നു. ഇംദാദുള്‍ ഫഖ് ശിപ്പോണ്‍ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ തടിച്ചു കൂടിയ കോടതി മുറിയില്‍ വച്ച് ഇന്നലെയാണ് ഫാത്തേമായുടെ ശിക്ഷ കോടതി വിധിച്ചത്.
ഒരു ആശുപത്രിയില്‍ പാര്‍ട്ട്‌ടൈം ലിഫ്റ്റ് ജോലിക്കാരനായിരുന്നു ശിപ്പോണ്‍. അയാള്‍ക്ക് കുടിക്കാനായി ഇരുപതോളം ഉറക്കഗുളികകള്‍ കലര്‍ന്ന പാനിയം നല്‍കി. ബോധരഹിതനായ അയാളെ കൈകളും കാലുകളും കെട്ടിയതിനു ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു ഫത്തേമാ. തുടര്‍ന്നു അയാളുടെ നെഞ്ചു തുരന്ന് ഹൃദയം പുറത്തെടുത്തു.
തനിക്ക് അയാളുടെ ഹൃദയം എത്ര വലുതാണെന്ന് കാണണമായിരുന്നുവെന്നാണ് അതിനു പറഞ്ഞ കാരണം. ഇത്രയ്ക്ക് ധൈര്യത്തോടെ ഇത്തരം വഞ്ചന ചെയ്യുന്നവര്‍ക്ക് വലിയ ഹൃദയമായിരിക്കും എന്ന് ഫത്തേമ കോടതിയില്‍ പറഞ്ഞു. 2014 മാര്‍ച്ചിലാണ് ഫത്തേമ കൊലപാതകം നടത്തിയത്.
അവര്‍ക്ക് കോടതി വിധിയ്ക്ക് എതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍ അവരുടെ ശിക്ഷ നടപ്പാക്കുകയാണെങ്കില്‍ ബംഗ്ലാദേശില്‍ തൂക്കികൊല്ലുന്ന ആദ്യ വനിതയായിരിക്കും ഫത്തേമയെന്ന് ജയില്‍ ഡെപ്യൂട്ടി ഐ.ജി ടിപ്പു സുല്‍ത്താന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























