പ്രസവത്തിന് മുമ്പ് അമ്മ മരിച്ചു, വയറ് കീറി ഇരട്ടക്കുട്ടികളെ രക്ഷിക്കാന്‍ ബന്ധുവിന്റെ ശ്രമം

പ്രസവത്തിന് മുമ്പ് യുവതി മരിച്ചതോടെ ഗര്‍ഭിണിയുടെ വയറ് കീറി ഇരട്ടക്കുട്ടികളെ രക്ഷിക്കാന്‍ ബന്ധുവിന്റെ ശ്രമം. ഗര്‍ഭിണി മരിച്ചതോടെ ഇവരെ ഓപ്പറേറ്റ് ചെയ്ത കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതോടെയാണ് ബന്ധുവായ യുവതി ഗര്‍ഭിണിയുടെ വയറ് മുറിച്ച് കുട്ടികളെ പുറത്തെടുത്തത്.
ഗര്‍ള്‍ഭിണിയായ യുവതി മരിച്ചതോടെ കുട്ടികളെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കാനായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും യുവതി മരിച്ചതായതിനാല്‍ സഹായിക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായ ബന്ധു റേസര്‍ ബ്ലേഡ് ഉപയോഗിച്ച് ഗര്‍ഭിണിയുടെ വയറ് മുറിച്ച് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.
ഇരട്ടക്കുട്ടികളില്‍ ഒന്ന് പുറത്തെടുത്തപ്പോള്‍ തന്നെ മരിച്ചിരുന്നു. മറ്റൊരാള്‍ പുറത്തെടുത്ത് അല്‍പ സമയത്തിനകം മരിച്ചു. കാമറൂണിലാണ് സംഭവം ഉണ്ടായത്. മോണിക് കൗമാറ്റിക് എന്ന ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ നിന്നാണ് കുട്ടികളെ പുറത്തെടുത്തത്. രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കകം മോണിക് മരിച്ചെന്ന് അറിയിച്ചു. തുടര്‍ന്ന് കുട്ടികളെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അനുമതിച്ചില്ല. തുടര്‍ന്നാണ് ബന്ധു ഈ കടുംകൈ ചെയ്തത്.
സംഭവത്തിന്റെ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























