പചൗരിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് വിദേശ വനിത

മൂന്നാമതൊരു യുവതി കൂടി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ആര്‍ കെ പചൗരിക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തി. ഒരു വിദേശ യുവതിയാണ് പരാതിക്കാരി. അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറിയാണ് അവര്‍ എന്നാണ് അവകാശപ്പെടുന്നത്.
തന്റെ അഭിഭാക്ഷകന്‍ വീരേന്ദ്ര ഗോവര്‍ മുഖേന സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ 2008-ല്‍ തന്റെ പത്തൊന്‍പതാം വയസില്‍ പചൗരിയുടെ സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹത്തില്‍ നിന്നും പീഡനം നേരിട്ടതെന്നാണ് ആരോപിച്ചിട്ടുള്ളത്.
അവധി ദിവസങ്ങളില്‍ പോലും തന്നെ ഓഫീസില്‍ ചെല്ലാന്‍ പചൗരി നിര്‍ബന്ധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി 27 വയസ്സുകാരിയായ യുവതി പറയുന്നു.
അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാന്‍ പചൗരി വിസ്സമ്മതിച്ചു. ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണെന്നും അദ്ദേഹത്തിന്റെ അഭിഭാക്ഷന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























