വിമാനം റാഞ്ചിയ മുസ്തഫ അപകടകാരിയെന്ന് മുന്‍ഭാര്യ

ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി ലോകത്തെയാകെ ആശങ്കയിലാക്കിയ പ്രഫ. സെയ്ഫ് എല്‍ദിന്‍ മുസ്തഫക്കെതിരെ മുന്‍ ഭാര്യ രംഗത്തെത്തി. ഇയാള്‍ അത്യന്തം അപകടകാരിയാണെന്നും തന്നെയും മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നുമാണ് മുന്‍ ഭാര്യയായ മറീന പരാഷു ആരോപിച്ചത്. എല്‍ദിന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. സൈപ്രസിലെ പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ ആരോപണം. തന്നോടുള്ള സ്‌നേഹം കാരണമാണ് പ്രഫ. മുസ്തഫ ഇത്തരമൊരു സാഹസം കാണിച്ചതെന്ന മാധ്യമവാര്‍ത്തകള്‍ ഇവര്‍ നിഷേധിച്ചു.
അയാളുടെ ശബ്ദം തിരിച്ചറിയാന്‍ വേണ്ടിയാണ് പൊലീസ് തന്നെ വിമാനത്താവളത്തില്‍ കൊണ്ടുപോയതെന്നും ഒന്നിച്ചുജീവിച്ച കാലത്ത് മക്കളെ സ്‌നേഹിക്കാനോ സംരക്ഷിക്കാനോ അയാള്‍ തയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. വേദനകളും ദുരിതങ്ങളും മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
1985 ല്‍ 20ാം വയസിലാണ് ഇവരുടെ വിവാഹം നടന്നത്. അഞ്ചുവര്‍ഷത്തിനു ശേഷം വിവാഹമോചനം നേടി. ഇതിനു ശേഷം മകള്‍ വാഹനപകടത്തില്‍ മരിച്ച വിവിരം അറിയിക്കാന്‍ മാത്രമാണ് അയാളെ ഫോണില്‍ വിളിച്ചിട്ടുള്ളതെന്നും അതിന് താന്‍ എന്തുചെയ്യണമെന്നായിരുന്നു അയാള്‍ ചോദിച്ചതെന്നും അവര്‍ പറഞ്ഞു.
ഭാര്യയെ പീഡിപ്പിച്ചതിനും പാസ്‌പോര്‍ട്ട് കേസിലും ഇയാള്‍ക്കെതിരെ സൈപ്രസില്‍ കേസുണ്ടായിരുന്നുവെന്നും പിന്നീട് ഈജിപ്തിന് കൈമാറിയിരുന്നുവെന്നും സൈപ്രസ് പൊലീസ് അറിയിച്ചു. ശിക്ഷ പൂര്‍ത്തിയാക്കി 2015 മാര്‍ച്ചിലാണ് ഇയാള്‍ ജയില്‍ മോചിതനായതെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അലക്‌സാണ്ട്രിയയില്‍ നിന്ന് 61 പേരുമായി കെയ്‌റോയിലേക്ക് പോയ എയര്‍ബസ് 320 വിഭാഗത്തില്‍ പെട്ട വിമാനമാണ് ഇയാള്‍ റാഞ്ചിയത്.ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വിമാനം റാഞ്ചിയത്. സൈപ്രസുകാരിയായ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നമാണ് വിമാനം തട്ടിയെടുക്കുന്നതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ നീണ്ട റാഞ്ചല്‍ നാടകത്തിനൊടുവില്‍ യാത്രക്കാരെല്ലാം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു. മുസ്തഫ പിന്നീട് പൊലീസിന് കീഴടങ്ങുകയും ചെയ്തിരുന്നു.
'ഒരാളെ 24 വര്‍ഷമായി കുടുംബത്തെ കാണാന്‍ ഈജിപ്ത് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അയാള്‍ക്കു ഭാര്യയെയും കുട്ടികളെയും കാണണമെങ്കില്‍ എന്തുചെയ്യും' എന്ന് ഇയാള്‍ പൊലീസിനോട് ചോദിച്ചിരുന്നു. ഈജിപ്ഷ്യന്‍ പൗരനായ ഇയാളെ ബുധനാഴ്ച സൈപ്രസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ യാതൊന്നും സംസാരിക്കാതിരുന്ന ഇയാള്‍ പുറത്തിറങ്ങിയപ്പോള്‍ വിജയമുദ്ര കാണിച്ചാണ് പൊലീസിനൊപ്പം പുറത്തേക്ക് പോയത്. ഇയാളെ എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ വിട്ടുനല്‍ണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























