ശ്രീലങ്കയില്‍ കനത്ത മഴയില്‍ 11 പേര്‍ മരിച്ചു

കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ 11 പേര്‍ മരിച്ചു. 200 ലേറെപ്പോരെ കാണാതായതായി. തലസ്ഥാന നഗരമായ കൊളംബോ അടക്കം 19 സംസഥാനങ്ങളില്‍ മഴ ദുരിതം വിതച്ചിരിക്കുകയാണ്. സ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 16 പേരെ സൈന്യം രക്ഷപ്പെടുത്തി.ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 1,35000 പേരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ആറു വര്‍ഷത്തിനിടെ ശ്രീലങ്കയിലുണ്ടാകുന്ന ഏറ്റവും വലിയ മഴക്കെടുതിയാണിത്. 2014 ല്‍ ഉണ്ടായ മഴക്കെടുതിയില്‍ ഇവിടെ 6,0000പേരെയാണ് സ്ഥലത്ത് നിന്നും മാറ്റി പാര്‍പ്പിച്ചത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























