ജപ്പാനില്‍ അണുബോംബ് ഇട്ടതില്‍ മാപ്പ് പറയില്ല: ബരാക് ഒബാമ

രണ്ടാം ലോകമഹായുദ്ധത്തിനിടെ ഹിരോഷിമയില്‍ നടത്തിയ അണു ബോംബ് ആക്രമണത്തിന് മാപ്പ് പറയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ. ഈയാഴ്ച ഹിരോഷിമ സന്ദര്‍ശിക്കാനിരിക്കെ ജപ്പാന്റെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. 'മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, യുദ്ധത്തിന് നടുവില്‍ നില്‍ക്കുമ്പോള്‍ നേതാക്കള്‍ എല്ലാ തരത്തിലുള്ള തീരുമാനങ്ങളുമെടുക്കും' ഒബാമ പറഞ്ഞു.
ഹിരോഷിമ, നാഗാസാക്കി സംഭവങ്ങള്‍ നടന്നിട്ട് 71 വര്‍ഷം കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റെ ഇവിടം സന്ദര്‍ശിക്കുന്നത്. 1945 ആഗസ്ത് ആറിനാണ് അമേരിക്ക ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ അണുബോംബ് ആക്രമണം നടത്തിയത്. ലോകചരിത്രത്തിലെ ആദ്യത്തെ അണുബോംബ് ആക്രമണമായിരുന്നു ഇത്. രണ്ടര ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആണവവികിരണമേറ്റതു മൂലമുള്ള ഗുരുതരമായ രോഗങ്ങളും സഹിച്ചുള്ള നരകതുല്യമായ ജീവിതമായിരുന്നു ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ലക്ഷകണക്കിന് ആളുകളെ കാത്തിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha