വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ജപ്പാനില്‍ വന്‍ കൊള്ള

വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ജപ്പാനിലെ എടിഎമ്മുകളില്‍നിന്ന് 1.44 ബില്യണ്‍ ജാപ്പനീസ് യെന്‍ (ഏകദേശം 90 കോടിയോളം രൂപ) കവര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ടര മണിക്കൂറുകള്‍ക്കൊണ്ടാണ് 1,400 എടിഎമ്മുകളില്‍നിന്നായി ഈ തുക കവര്‍ന്നതെന്ന് ജാപ്പനീസ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നൂറോളം പേര്‍ ചേര്‍ന്ന് ഒരേ സമയം നടത്തിയ നീക്കത്തിലൂടെയാണ് ടോക്യോയില്‍നിന്നും 16 സമീപ നഗരങ്ങളില്‍നിന്നുമായി പണാപഹരണം നടത്തിയത്.
സൗത്ത് ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചതെന്ന്‌പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ് 15 ഞായറാഴ്ച രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് പണം പിന്‍വലിക്കപ്പെട്ടത്. ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 100,000 യെന്‍ ആയിരുന്നതിനാല്‍ 14,000 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ 1,600 ക്രഡിറ്റ് കാര്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍നിന്ന് വ്യക്തമായി.
അന്വേഷണം വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന് പുറത്തുള്ള ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. തട്ടിപ്പിനു പിന്നില്‍ അന്തര്‍ദേശീയ സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് കരുതുന്നു. ക്രഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ച് എടിഎമ്മുകളില്‍നിന്ന് പണം അപഹരിക്കുന്ന സംഭവം അടുത്ത കാലത്തായി ലോകത്തെമ്പാടും വ്യാപകമാണ്. വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 20122013 വര്‍ഷം മാത്രം 26 രാജ്യങ്ങളില്‍നിന്നായി 270 കോടിയോളം രൂപ അപഹരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha