ഭാര്യയെ കഴുത്തറുത്തുകൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ലണ്ടനിലെ കോടീശ്വരനായ ഇന്ത്യന്‍ ബാങ്കര്‍ അറസ്റ്റില്‍; തെളിവായത് നാലുവയസ്സുള്ള മകന്റെ മൊഴി

കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബപ്രശ്‌നങ്ങളെന്നു സൂചന. നാലുവയസ്സുകാരന്‍ മകന്റെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്തുകൊന്ന ഇന്ത്യക്കാരനായ ബാങ്കര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും വിഫലമായി. മകന്റെ മൊഴിയാണ് കേസ്സില്‍ ഇയാള്‍ക്കെതിരെ നിര്‍ണായകമായ തെളിവായി മാറിയത്. 38കാരിയായ സോണിറ്റ നിജാവനാണ് ഭര്‍ത്താവ് സഞ്ജയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതിസമ്പന്നര്‍ താമസിക്കുന്ന, ഇംഗ്ലണ്ടിലെ ബെവര്‍ലി ഹില്‍സ് എന്നറിയപ്പെടുന്ന സറേയിലെ ബംഗ്ലാവിലാണ് ശനിയാഴ്ച രാവിലെ കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൊലക്കുറ്റം സംശയിച്ച് അറസ്റ്റ് ചെയ്തത്.
കഴുത്തിനും തലയ്ക്കുമേറ്റ പരിക്കുകളാണ് സോണിറ്റയുടെ മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ സഞ്ജയ് ശ്രമിച്ചെന്നും രണ്ട് കൃത്യങ്ങള്‍ക്കും നാലു വയസ്സുള്ള മകന്‍ സാക്ഷിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ഈ ബംഗ്ലാവിലേക്ക് ഇവര്‍ മാറിയത്. 2009മുതല്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. പുതിയ വീട്ടിലേക്ക് മാറിയശേഷം ഇവര്‍ തമ്മില്‍ വഴക്കോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബയും ക്ലിഫ് റിച്ചാര്‍ഡ്, റോണി വുഡ് തുടങ്ങിയ പ്രശസ്തരും താമസിക്കുന്ന മേഖലയിലേക്കാണ് ഇവര്‍ വീടുവാങ്ങി മാറിയത്.
സോണിറ്റയുടെ പിതാവ് ഇവരോടൊപ്പമായിരുന്നു താമസം. അദ്ദേഹം വിവരമറിയിച്ചതനുസരിച്ചാണ് പൊലീസും പാരമെഡിക്കല്‍ ടീമും സംഭവ സ്ഥലത്തെത്തിയത്. അമ്മയെ തിരക്കിക്കൊണ്ടിരുന്ന കുഞ്ഞിനെ സമാധാനിപ്പിക്കുവാന്‍ കഷ്ടപ്പെടുകയായിരുന്നു അദ്ദേഹമെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha