അനുവാദമില്ലാതെ മറ്റൊരാളുടെ ഫോണ്‍ പരിശോധിച്ചാല്‍ ദുബായിയില്‍ ഫത്‌വ

അനുവാദമില്ലാതെ മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് തെറ്റാണെന്നു ദുബായിയില്‍ ഫത്‌വ. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോണായാല്‍ പോലും അനുവാദമില്ലാതെ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ദുബായി ഇസ്‌ലാമികകാര്യ വകുപ്പ് ഫത്‌വ പുറപ്പെടുവിച്ചത്. അനുവാദമില്ലാത്ത ഫോണ്‍ പരിശോധന അനിസ്‌ലാമികമാണ്. മറ്റൊരാളെ രഹസ്യമായി നിരീക്ഷിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും വ്യക്തികള്‍ പരസ്പരം സംശയിക്കുന്നത് ഒഴിവാക്കണമെന്നും ഫത്‌വയില്‍ നിര്‍ദ്ദേശിക്കുന്നു. അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ യുഎഇ ഫെഡറല്‍ പീനല്‍ കോഡ് 380 പ്രകാരം പിഴയും തടവുമാണു ശിക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha