തായ്‌ലന്‍ഡിലെ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

തായ്‌ലഡിലെ ഹോസ്റ്റലിനു തീപിടിച്ച് 17 പെണ്‍കുട്ടികള്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് രണ്ടുപേരെ കാണാതാവുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നു മുതല്‍ 13 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്.
രാത്രി പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായതെന്നു പൊലീസ് പറയുന്നു. തീപിടിത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടികളാണ് കൂടുതലും കൊല്ലപ്പെട്ടത്. പരുക്കേറ്റ കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു പ്രാദേശിക സ്ഥാപനത്തിന്റെ കീഴിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha