ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

കുപ്രസിദ്ധമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും 1914ലെ കൊമഗാറ്റാ സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ മാപ്പു പറഞ്ഞിരുന്നതായും കാമറൂണ്‍ പറഞ്ഞു.
1919ലാണ് പഞ്ചാബിലെ ജാലയന്‍വാലാബാഗില്‍ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തത്. സംഭവത്തില്‍ 400പേര്‍ കൊല്ലപ്പെട്ടെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വാദമെങ്കിലും 1000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യയുടെ കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha