വീണ്ടും ഒരു നിര്‍ഭയ കൂടി
ബ്രസീലില്‍ നിന്നുമാണ് നിര്ഭയയോടു സാമ്യമുള്ള പുതിയ പീഡന വാര്‍ത്ത! പുറത്തു വന്നിരിക്കുന്നത്.
ബ്രസീലിയന്‍ നഗരമായ സാവോ പോളോയിലെ ഒരു ചേരിയില്‍ 16 വയസുകാരിയെ 33 പേര് ചേര്‍ന്ന് മാനംഭംഗപ്പെടുത്തി.ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ പ്രമുഖ നഗരത്തില്‍ നടന്ന സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
തീര്‍ത്തും ദരിദ്ര പശ്ചാത്തലത്തില്‍നിന്ന് വരുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 33 പേരടങ്ങുന്ന സായുധ സംഘമാണ് ക്രൂരമായി മാനഭംഗപ്പെടുത്തിയത്. 36 മണിക്കൂറോളം കിരാതമായ പീഡനത്തിനിരയായ പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.സംഭവത്തെ തുടര്‍ന്ന് നാല് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇതില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ 20 വയസുകാരനും ഉള്‍പ്പെടുന്നു. സുഹൃത്തിന്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത 18 വയസുകാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.ലഹരി നല്കി പെണ്‍കുട്ടിയെ മയക്കുന്നതും വസ്ത്രങ്ങളുരിയുന്നതും പെണ്‍കുട്ടി ബോധം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോകളും സഹിതമുള്ള ഒരു സംഘം ആളുകളുടെ ട്വീറ്റുകള്‍ പുറത്തായതോടെയാണ് കഴിഞ്ഞയാഴ്ച നടന്ന സംഭവം പുറത്തായത്.. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങളുമുള്പ്പെടുന്നതാണ് ട്വീറ്റുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha