മാര്‍പാപ്പയുടെ ചുംബനം കുഞ്ഞിന്റെ അസുഖം മാറ്റി

ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് ബ്രെയിന്‍ ട്യൂമറില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ദമ്പതികളുടെ ജിയാന്നാ മാസിയാന്റോണിയോ എന്ന പെണ്‍കുഞ്ഞുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജനിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധ കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തിരുന്നു. ജിയാന്ന രക്ഷപ്പെടുന്ന കാര്യം തന്നെ സംശയമാണ് എന്നായിരുന്നു ഡോക്ടര്‍മാര്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ജിയാന്നയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ പിറ്റേന്ന് എഫ്ബിഐ യില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുടുംബ സുഹൃത്ത് പോപ്പ് ഫ്രാന്‍സിസിനെ കാണാനുള്ള പ്രത്യേക പാസ് കുടുംബത്തിന് ശരിയാക്കിക്കൊടുത്തു. കുട്ടിയുടെ വിവരമൊന്നും അറിയാത്ത പോപ്പ് സന്ദര്‍ശന വേളയില്‍ കുട്ടിയുടെ അടുത്ത് ഒരു നിമിഷം നില്‍ക്കുകയും ട്യൂമറിന് തൊട്ടടുത്തായി ശിരസില്‍ ചുംബിക്കുകയും ചെയ്തു.രണ്ടു മാസം കഴിഞ്ഞപ്പോള്‍ നടത്തിയ എംആര്‍ഐ സ്‌കാനില്‍ ട്യൂമര്‍ ചുരുങ്ങാന്‍ തുടങ്ങുന്നതായി കണ്ടെത്തി. ഇപ്പോള്‍ ജിയാന്ന രോഗത്തില്‍ നിന്നും പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതായിട്ടാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കുഞ്ഞിന്റെ രോഗം മാറിയതില്‍ പോപ്പിന്റെ ചുംബനത്തിന് കാര്യമായ പങ്കുണ്ടാകില്ല. പക്ഷേ ആ ചുംബനം തങ്ങള്‍ക്ക് ഒരു പ്രതീക്ഷയും കരുത്തും നല്‍കിയതായി കുടുംബം വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha