നിശാക്ലബ്ബില്‍ വെടിവയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ഓര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഓര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് സംഭവം. ഇത് ഭീകരാക്രമണമാണെന്നും സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ക്ലബില്‍ നൃത്തം ചെയ്തിരുന്നവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ വന്‍ പൊലീസ് സന്നാഹവും ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണ് പൊലീസിന് ക്ലബ്ബിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ പേര്‍ കൊല്ലപ്പെടാന്‍ ഇത് ഇടയാക്കി. ക്ലബില്‍ കടന്ന പൊലീസ് അക്രമിയായ ഒമര്‍ മതീനെ വെടിവച്ചു കൊന്നതായും ഫ്‌ളോറിഡ പൊലീസ് പറഞ്ഞു. പിന്നീടാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്.
സംഭവസമയത്ത് 100ല്‍ അധികം പേര്‍ ക്ലബ്ബിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ ക്ലബ് പൂട്ടുന്നതിന് തൊട്ടുമുന്‍പാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. ക്ലബ്ബിനുള്ളില്‍ അതിക്രമിച്ചു കടന്നയാള്‍ നാലുപാടും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha