കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

രാജസ്ഥാനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാരുതി സിയാസ് കാര്‍ പിടികൂടി. 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. കാറിനുള്ളില്‍ നിന്നും ഏകദേശം 200 വെടിയുണ്ടകളും ആറുകെട്ട് ഫ്യൂസ് വയറും കണ്ടെത്തി.
രാജസ്ഥാനിലെ ബുണ്ടിയില്‍ നിന്ന് ടോങ്കിലേക്ക് സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യാനായി കൊണ്ടുപോകുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംശയം തോന്നിയ കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha



























