ഐഎസിനോടു അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ ഫ്‌ലോറിഡയിലെ നിശാക്ലബ് ആക്രമണം നടത്തിയ യുവാവിന്റെ ചിത്രം, അക്രമി ഒമര്‍ മതീന്‍ (29)ന്റെ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം അന്വേഷിക്കുന്നു

നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവദിത്വം ഐ.എസ് ഏറ്റെടുത്തെങ്കിലും മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ എഫ്.ബി.ഐ വാര്‍ത്ത നിഷേധിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ ആക്രമണം നടത്തിയ അഫ്ഗാനിസ്ഥാന്‍ വംശജനായ ഒമര്‍ മതീന്റെ ഇസ്ലാമിക് സ്‌റ്റേറ്റ്ബന്ധം അന്വേഷിക്കും. സെപ്റ്റംബര്‍ 11 ന്റെ ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിനുശേഷം അമേരിക്ക നടുങ്ങിയ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഫ്‌ലോറിഡയില്‍ നടന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരാള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ 50 പേര് കൊല്ലപ്പെടുകയും 50 ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരൂന്നു.
ഭീകരസംഘടനയായ ഐഎസിനോടു അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ യുവാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റ് അമേരിക്കയിലുള്‍പ്പെടെ ഉള്ള എണ്ണായിരത്തോളം പേരെ വധിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കയിലെ പ്രശസ്തരെയടക്കം എഴായിരത്തോളം പേരുടെ ലിസ്റ്റും ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തു വിട്ടിരുന്നു.
പുലര്‍ച്ച രണ്ടോടെ തോക്കുകളുമായി ക്ലബിലേക്ക് എത്തിയ ഇയാള്‍ ക്ലബില്‍ പ്രവേശിച്ചതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു മണിക്കൂറിനുശേഷമാണു പൊലീസ് സംഘം ക്ലബില്‍ ഇരച്ചുകയറി അക്രമിയെ വെടിവച്ചുവീഴ്ത്തിയത്.വിദേശ ഭീകരസംഘടനകളുടെ ബന്ധം അന്വേഷിച്ചു വരികയാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷം മൂലമാണു തന്റെ മകന്‍ കൂട്ടക്കൊല നടത്തിയതെന്നും മതവുമായി ഇതിനു ബബന്ധമില്ലെന്നു ഒമറിന്റെ പിതാവ് പറഞ്ഞിരുന്നു.
ഇതിനു മുന്‍പ് അമേരിക്കയില്‍ നടന്ന ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ആക്രമണമായിരുന്നു നിശാ ക്‌ളബിലേത്. 2001 സെപ്റ്റംബര്‍ പതിനൊന്നിനു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം 2976 പേരാണ് കൊല്ലപ്പെട്ടത്. 2007ല്‍ വെര്‍ജീനിയ സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ 32 പേരും 2012ല്‍ സാന്‍ഡി ഹുക്ക് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 27 പേരും കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha