യുവതിക്ക് പ്രായം 22 ,ഏഴു പോലീസുകാരുള്‍പ്പെടെ 14 കൊലപാതങ്ങള്‍; കൊളംബിയയിലെ ഏറ്റവും അപകടകാരി അറസ്റ്റിലായി

കൊളംബിയയിലെ പിശാചെന്ന പേരിലറിയപ്പെടുന്ന യൂറി പട്രീഷ്യയെ കൊളംബിയന്‍ പോലീസ് വടക്കന്‍ കൊളംബിയയിലെ മൊണ്ടേറിയില്‍ നിന്നും അറസ്റ്റു ചെയ്തു. തന്റെ 22 വയസു പ്രായത്തിനിടക്ക് 14 കൊലപാതകങ്ങള്‍ ചെയ്ത യൂറി മയക്കുമരുന്ന് കടത്തു സംഘമായ ടു കോബ്രാസ് നേതാവ് കൂടിയാണ്.
3000 ത്തോളം സായുധ സേനാംഗങ്ങള്‍ ഉള്ള മയക്കു മരുന്ന് കടത്ത് സംഘമാന് ഉസുഗ ക്ലാന്‍. ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഗ്യാങ്ങാണ് യൂറി നേതൃത്വം നല്‍കുന്ന ടു കോബ്രാസ്. പിടിയിലായ യൂറി നടത്തിയിട്ടുള്ള എല്ലാ കുറ്റ കൃത്യങ്ങളും പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഏഴ് പോലീസുകാരുള്‍പ്പെടെ യൂറി നടത്തിയ പതിനാലു കൊലപാതകങ്ങളും, ആയുധ ശേഖരണവും, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ എല്ലാ കേസുകള്‍ക്കും വിശദീകരണം നല്കി.
കൊളംബിയയിലെ അധോലോക സംഘങ്ങളുടെ തെരുവുയുദ്ധത്തിലും യൂറി പങ്കാളിയായിരുന്നു. കൊളംബിയയിലെ ഏറ്റവും അപകട കാരിയായ യുവതിയെന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. കൊളംബിയയിലെ മയക്കു മരുന്ന് സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യൂറിയില്‍ നിന്നും ചോര്‍ത്താമെന്നാണ് കൊലംബിയാന്‍ പോലീസ് വിചാരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha