ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും; ബ്രിട്ടനില്‍ മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് 80 സ്‌കൂളുകള്‍

ബ്രിട്ടനിലെ 80 സ്‌കൂളുകള്‍ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. ഈ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും ഇനിമുതല്‍ സ്‌കൂളില്‍ വരാം. മൂന്നാംലിംഗത്തില്‍ പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ 'ലിംഗ നിഷ്പക്ഷ'മായ യൂണിഫോം അനുവദിക്കാന്‍ ധാരണയായത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട ഡ്രസ്‌കോഡിനെക്കുറിച്ച് സ്‌കൂളുകളുടെ നിയമാവലിയില്‍ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യം പുലര്‍ത്തുന്നവരെയും അകറ്റി നിറുത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
ബ്രിമിങ് ഹാമിലെ അലന്‍സ് ക്രോഫ്റ്റ് സ്‌കൂളാണ് രാജ്യത്ത് ലിംഗ നിഷ്പക്ഷ യൂണിഫോമുകള്‍ ആദ്യം അനുവദിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ യൂണിഫോമുകള്‍ ധരിക്കാന്‍ െ്രെബറ്റണ്‍ കോളജ് ഒരു വര്‍ഷം മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഓരോ കുട്ടിയുടേയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് തന്നെ നല്‍കുകയാണ് ശരിയെന്നാണ് സ്‌കൂളധികൃതര്‍ നല്‍കുന്ന വിശദീകരണം. പക്ഷെ സ്‌കൂളുകളെ ജെന്‍ഡര്‍ നിഷ്പക്ഷമാക്കാനുള്ള തീരുമാനത്തില്‍ രാജ്യത്തെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ ഇതിനോടകം തന്നെ ആശങ്ക അറിയിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha