ഐ.എസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി അറബിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ഐ.എസിന്റെ മേധാവിയും സ്ഥാപകനുമായ അബുബക്കര്‍ അല്‍ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രണത്തിനിടെയാണ് ബഗ്ദാദി കൊല്ലപ്പെട്ടത് എന്നാണ് സൂചന. ഐ.എസിന്റെ ശക്തികേന്ദ്രമായ റക്കയില്‍ വെച്ചുണ്ടായ വ്യോമാക്രമണത്തില്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് ഐ.എസുമായി ബന്ധമുള്ള അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖ് റിപ്പോര്‍ട്ട് ചെയ്തത്.
റമദാന്‍ മാസത്തിലെ അഞ്ചാം ദിവസമായ ഞായറാഴ്ച റക്കയിലുണ്ടായ വ്യോമാക്രമണത്തില്‍ ഖലീഫ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അറബിക് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് അമാഖ് പുറത്തുവിട്ട വിവരം. ഐ.എസ് നിയന്ത്രണത്തിലുളള മൊസൂളില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്ക് പരിക്കേറ്റിരുന്നുവെന്ന് ഇറാഖി ടെലിവിഷന്‍ ചാനലായ അല്‍സുമേറിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബഗ്ദാദിയുടെ തലക്ക് രണ്ടരക്കോടി ഡോളറാണ് അമേരിക്ക സമ്മാനം പ്രഖ്യാപിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha