ഘാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടികളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേര്‍മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നാലുദിവസമായി തുടരുന്ന മഴയില്‍ ആക്രയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലസ്ഥലങ്ങളിലും ഇടിമിന്നലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും ദുരന്തനിവാരണസേന അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടതായും ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍പോലും ഇവിടെയൊന്നുമില്ലെന്നും ആക്രയിലെ പ്രദേശവാസികള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha