നിശാക്ലബിലെ വെടിവയ്പ്: കൊലയാളിയുടെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

കൊലയാളി ഒമര്‍ സാദിഖ് മാറ്റീന്റെ ഭാര്യയ്ക്ക് ഫ്‌ലോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നൂര്‍ സല്‍മാന്‍ ആക്രമണത്തിനു മുന്‍പായി ഭര്‍ത്താവിനെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒമറിന് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചില്ല. ട്വിറ്ററില്‍ വെടിവയ്പിനു പിന്നാലെ ഐഎസ് അനുഭാവ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് കൊലയാളിക്ക് ഐഎസുമായി ബന്ധമുണ്ടോയെന്നു സംശയത്തിനിടയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha