അമേരിക്കയെ ലക്ഷ്യമിടുന്നവര്‍ക്ക് ഒബാമയുടെ മുന്നറിയിപ്പ്

അമേരിക്കയെ ലക്ഷ്യമിടുന്നവര്‍ സുരക്ഷിതരായിരിക്കില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്.
ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കും. 120 ലധികം പ്രധാന ഐ.എസ് നേതാക്കളെ ഇതിനോടകം പിടികൂടി. മുമ്പത്തെക്കാള്‍ ഏറെ പ്രതിരോധത്തിലാണ് ഐ.എസ്. നേതാക്കളെ ഒന്നൊന്നായി അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഒബാമ വ്യക്തമാക്കി.
ഐ.എസിനെതിരായ യുദ്ധത്തില്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ഇറാക്കില്‍ അവരുടെ അധീനതയിലുണ്ടായിരുന്ന പകുതിയോളം സ്ഥലങ്ങളില്‍ നിന്ന് തുരത്തി. സിറിയയിലും അവര്‍ തിരിച്ചടി നേരിടുകയാണ്. എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പൂര്‍ണമായും അവര്‍ക്ക് നഷ്ടമായി. അതോടെ വരുമാനമാര്‍ഗവും അടഞ്ഞു. സംഭരണശാലകള്‍ തകര്‍ത്തതിലൂടെ സാമ്പത്തികസ്രോതസ്സും അടഞ്ഞുവെന്നും ഒബാമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha