ചൈനയിലെ ഒരു ദേശീയ കോളേജിലേക്ക് എന്‍ട്രന്‍സ് പരീക്ഷയ്‌ക്കൊരുങ്ങി ഒരു റോബോട്ട്

ബീജിംഗിലെ പെക്കിംഗ് സര്‍വകലാശാലയിലേക്ക് പന്ത്രണ്ടാം തരം വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രവേശന പരീക്ഷയ്‌ക്കൊരുങ്ങുകയാണ് ഒരു അത്യാധുനിക റോബോട്ട്. 2017ലെ പരീക്ഷയിലാണ് റോബോട്ട് പങ്കെടുക്കുക. ഗണിതശാസ്ത്രം, ചൈനീസ് വ്യാകരണം, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ജോഗ്രഫി എന്നിവയടങ്ങിയ ലിബറല്‍ ആര്‍ട്‌സ് തുടങ്ങിയ മൂന്നു വിഷയത്തിലായിരിക്കും റോബോട്ട് പരീക്ഷ എഴുതുക എന്ന് ചെങ്ങ്ദുവിലെ ആര്‍ട്ടിഫിഷിയല്‍ ഇന്റലിജന്‍സ് കമ്പനി മേധാവി ലിന്‍ ഹുഇ പറഞ്ഞു.
2015ലാണ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള അവസരം ഈ കമ്പനിക്ക് ചൈനീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മിനിസ്ട്രി നല്കിയത്. മറ്റു പരീക്ഷകളെ പോലെ തന്നെ നിശ്ചയിച്ച സമയത്തിനുള്ളില്‍ പരീക്ഷ എഴുതി തീര്‍ക്കണം. സാധാരണ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് 30 കുട്ടികളായിരിക്കും ഒരു റൂമിനുള്ളില്‍ ഇരിക്കുക. എന്നാല്‍ റോബോട്ട് അടച്ചിട്ട മുറിയില്‍ ആരുടേയും സാന്നിധ്യം കൂടാതെയായിരിക്കും പരീക്ഷ എഴുതുക.
ഓരോ പരീക്ഷയ്ക്കും റോബോട്ടിനെ ഒരു പ്രിന്ററുമായി ഘടിപ്പിച്ചിട്ടുണ്ടാവും. പരീക്ഷ തുടങ്ങുമ്പോള്‍ ഇലക്ട്രോണിക് പരീക്ഷാ പേപ്പര്‍ റോബോട്ടിന്റെ പ്രോഗ്രാമില്‍ അയയ്ക്കും. പരീക്ഷാ സമയത്ത് റോബോട്ടിനെ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ നിന്നും ഡിസ്‌കണക്ട് ചെയ്യും. പരീക്ഷ കഴിയുമ്പോള്‍ ഉത്തരക്കടലാസ് പ്രിന്റര്‍ വഴി കിട്ടും. ഗൂഗിളിന്റെ ആല്‍ഫഗോ ബീറ്റിന് ശേഷം അഡ്വാന്‍സഡ് ടെക്‌നോളജിയുമായി ഇറങ്ങുന്ന അര്‍ട്ടിഫിഷിയല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നമാണ് ഈ റോബോട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha