അമേരിക്കയില്‍ 49 പേരെ വെടിവെച്ചു കൊന്ന മാറ്റീന്‍ സ്വവര്‍ഗ്ഗ പ്രണയി

അമേരിക്കയില്‍ സ്വവര്‍ഗ്ഗ പ്രണയികളുടെ കഌില്‍ വെടിവെയ്പ്പ് നടത്തുകയും 49 ലധികം പേരെ വെടിവെച്ചു കൊല്ലുകയും ചെയ്ത ഒമര്‍ മാറ്റീനും ഒരു സ്വവര്‍ഗ്ഗ പ്രണയി ആയിരുന്നെന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ട മുന്‍ ഭാര്യയ്ക്കും പിതാവിനും പിന്നാലെ ഒമറുമായി സ്വവര്‍ഗ്ഗ പ്രണയം ആസ്വദിച്ചിരുന്ന ചിലര്‍ കൂടി വെളിപ്പെടുത്തലുമായി രംഗത്ത് വന്നു.
ഒമറിന് സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കുള്ള ത്വരയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസമാണ് ഭാര്യ പറഞ്ഞത്. 2006 ല്‍ തന്നെ പുറത്തു കൊണ്ടുപോകാന്‍ വിളിച്ചെന്ന് ആരോപിച്ച് മാറ്റീന്റെ ഒരു മുന്‍ കഌസ്‌മേറ്റും രംഗത്ത് വന്നിട്ടുണ്ട്. 2006 ല്‍ പോലീസ് അക്കാദമിയില്‍ ഉണ്ടായിരുന്നയാളായിരുന്നു മാറ്റീന്റെ കാമുകന്‍. ഇരുവരും പതിവായി സ്വവര്‍ഗ്ഗ പ്രണയികളുടെ ബാറുകള്‍ സന്ദര്‍ശിച്ചിരുന്നു. ഗ്രിന്‍ഡര്‍, ജാക്ക്ഡ് തുടങ്ങി സ്വവര്‍ഗ്ഗ പ്രണയികള്‍ക്കുള്ള ആപ്പ് വഴി മാറ്റീന്‍ അനേകരുമായി ബന്ധപ്പെട്ടിരുന്നു.
ബന്ധങ്ങള്‍ക്കായി പുരുഷന്മാരെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്ന മാറ്റീന്‍ ഇക്കാര്യത്തിലുള്ള അപകര്‍ഷത മൂലമാകാം വെടിവെയ്പ്പ് നടത്തിയതെന്ന സംശയത്തിലാണ് പോലീസ് ഇപ്പോള്‍. കഴിഞ്ഞ ഒരു ദശകമായി ഫ്‌ളോറിഡയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ കഌിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മാറ്റീന്‍ പുരുഷന്മാരുമായി നൃത്തം ചവിട്ടാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. മാറ്റീന്‍ തങ്ങളുമായി സ്ഥിരം ബന്ധപ്പെടുമായിരുന്നെന്നും ഇയാളുടെ വന്യമായ പ്രവര്‍ത്തനം മൂലം പലപ്പോഴും തടയാന്‍ ശ്രമിക്കുമായിരുന്നെന്നും കെവിന്‍ വെസ്റ്റ്, കോര്‍ഡ് കഡേനോ എന്നിവരും പറഞ്ഞിട്ടുണ്ട്.
ഇതിനെല്ലാം പുറമേ സ്വവര്‍ഗ്ഗ പ്രണയികളെ ദൈവം ശിക്ഷിക്കുമെന്ന് പറയുന്ന പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തു വന്നിട്ടുണ്ട്. തന്റെ മുന്നില്‍ വെച്ചു പോലും പിതാവ് മാറ്റീനെ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്ന് അധിക്ഷേപിച്ചിട്ടുണ്ടെന്നു ഇയാളുടെ മുന്‍ ഭാര്യയും 27 കാരിയുമായ സിറ്റോറാ യൂസുഫി പറഞ്ഞിട്ടുണ്ട്. മാറ്റീനുമായി ബന്ധപ്പെട്ട പലതരം കഥകളുമായി അനേകരാണ് രംഗത്ത് വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha