അഞ്ചാം മാസത്തില്‍ ജനനം; അപൂര്‍ണ്ണ ശിശുവായി ജനിച്ച് സാഹചര്യങ്ങളെ കീഴടക്കിയ ശിശു ലോകത്തിന് പോന്നോമാനയാകുന്നു

ഒരു കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയോടെ പിറക്കണമെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ 9 മാസം പൂര്‍ത്തിയാക്കണം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 9 മാസത്തിന് മുന്‍പ് പിറക്കുന്ന കുഞ്ഞുങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള പ്രസവങ്ങളുടെ ഗണത്തില്‍പ്പെടും. 10 കുട്ടികളില്‍ ഒരാള്‍ പ്രിമെച്ച്വര്‍ ബേബി ആയി ജനിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, അതില്‍ ഭൂരിഭാഗവും പറഞ്ഞ പ്രസവ തീയതിക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ മുന്‍പുള്ള പ്രസവമാണ്.
ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിന് 4 മാസം മുന്‍പ് ഒരു കുഞ്ഞ് പിറന്നാലോ? എന്തായിരിക്കും അവന്റെ അവസ്ഥ? അവന്‍ വളരുമോ? ഗര്‍ഭപാത്രത്തിന്റെ സുരക്ഷ നഷ്ടപ്പെട്ട ആ അപൂര്‍ണ്ണ ശിശു സാഹചര്യങ്ങളെ അതിജീവിക്കുമോ? എങ്കില്‍ അത്തരത്തിലൊരു കഥയാണ് യുകെ സ്വദേശികളായ ലിണ്ട്‌സി എന്ന അമ്മയ്ക്കും മൂന്നു വയസ്സുകാരന്‍ മകന്‍ വാര്‍ഡ് മൈല്‍സിനും പറയാനുള്ളത്.
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇത് പോലൊരു ജൂണിലാണ് ലിണ്ട്‌സിക്ക് ഒരു ആണ്‍കുട്ടി ജനിക്കുന്നത്. പ്രതീക്ഷിച്ചതിലും ഏറെ നേരത്തെയായിരുന്നു ലിണ്ട്‌സിയുടെ പ്രസവം. ഡോക്ടര്‍മാര്‍ പറഞ്ഞ പ്രസവ തീയതിക്ക് 15 ആഴ്ചകള്‍ ബാക്കി നില്‍ക്കെ ലിണ്ട്‌സി പ്രസവിച്ചു. ഗര്‍ഭകാലം കേവലം 5 മാസം മാത്രം പിന്നിട്ടപ്പോള്‍ ഉള്ള പ്രസവം. കുഞ്ഞിന്റെ ഭാരം , വെറും 680 ഗ്രാം, അസ്ഥിക്ക് മുകളിലായി കാണുന്ന നേര്‍ത്ത ത്വക് ആവരണം. ശ്രദ്ധിച്ചു നോക്കിയാല്‍ ആന്തരീക അവയവങ്ങള്‍ പോലും പുറത്തു കാണുന്ന രീതിയിലുള്ള വളര്‍ച്ച പ്രാപിക്കാത്ത ശരീരം.
വൈദ്യ ശാസ്ത്രം പറയുന്നത് ഇത്തരത്തില്‍ അഞ്ചാം മാസത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അണുബാധയെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് എന്നാണ്. ജനിച്ചാലും ഉടന്‍ മരിക്കുകയാണ് പതിവ്. എന്നാല്‍ ഈ കുഞ്ഞിന്റെ കാര്യത്തില്‍ വിധി മറ്റൊന്നായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞായതിനാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ശിശുരോഗ പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുഞ്ഞ് ജീവിക്കും എന്ന പ്രതീക്ഷ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.
ഒരിക്കല്‍ കണ്ടാല്‍, പിന്നീട് ആ കുഞ്ഞ് മുഖത്തേക്ക് നോക്കാന്‍ ആരും ഒന്ന് വിഷമിക്കും. ജീവന്‍രക്ഷാ സഹായികളായ ട്യൂബുകളും മറ്റു ശ്വസനോപാധികളുമായി ആ കുഞ്ഞ് ശരീരം നിറഞ്ഞിരുന്നു. ഇന്ക്യുബെട്ടറില്‍ നിന്നും കണ്ണെടുക്കാതെ ഡോക്ടര്‍മാര്‍ ആ കുഞ്ഞിന് കാവല്‍ നിന്നു. ഏറെ കാത്തിരുന്നു ലഭിച്ച തന്റെ മകന് വേണ്ടിയുള്ള ലിണ്ട്‌സിയുടെ പ്രാര്‍ഥനയുടെ ഫലമായി ആകാം, വാര്‍ഡ് മൈല്‍സ് ജീവിതത്തിലേക്ക് വരാനുള്ള ചില സാധ്യതകള്‍ കാണിച്ചു തുടങ്ങി.
ജനിച്ച് നാലാം ദിവസമാണ് ലിണ്ട്‌സി, വാര്‍ഡ് മൈല്‍ എന്ന തന്റെ മകനെ നേരില്‍ കാണുന്നത്. എടുക്കാന്‍ ആഗ്രഹമുണ്ട് എങ്കിലും ജീവന്‍രക്ഷാ ഉപാധികള്‍ക്ക് ഇടയില്‍ നിന്നും കുഞ്ഞിനെ ഒന്ന് നേരില്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥ. 2 ഡോക്ടര്‍മാരുടെ സഹായത്തോടെ വാര്‍ഡ് മൈലിനെ ആദ്യമായി നെഞ്ചോട് ചേര്‍ത്തപ്പോഴേക്കും ലിണ്ട്‌സി പൊട്ടിക്കരഞ്ഞിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തീരെ സാധ്യതകള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞു വാര്‍ഡ് മൈല്‍, 107 ദിവസം ആശു പത്രിയിലെ ഇന്ക്യുബെട്ടറില്‍ ജീവനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്നു. ശ്വസനം അനായസമാക്കാന്‍ മൂക്കിലൂടെയും ഭക്ഷത്തിനായി വായിലൂടെയും ട്യൂബ് ഘടിപ്പിച്ച് മാസങ്ങളോളം ആശുപത്രിയില്‍. മുലപ്പാല്‍ നല്‍കുന്നതിനായി മാത്രം ലിണ്ട്‌സിയുടെ പക്കല്‍ കുഞ്ഞിനെ ലഭിച്ചിരുന്നപ്പോഴും ആ അമ്മ പ്രതീക്ഷ കൈവിട്ടില്ല.
അങ്ങനെ, മാസങ്ങളുടെ കാത്തിരിപ്പിന്റെ ഫലമായി ജനിച്ച് നാലാം മാസം വാര്‍ഡ് മൈല്‍സ് എന്ന ആ കുഞ്ഞ് സുന്ദരന്‍ ആശുപത്രി വിട്ടു.എന്നാല്‍ പ്രിമെച്ച്വര്‍ കുഞ്ഞുങ്ങള്‍ എളുപ്പത്തില്‍ രോഗബാധിതര്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക പരിചരണം നല്‍കിയാണ് കുഞ്ഞിനെ വളര്‍ത്തിയത്. ഇപ്പോള്‍ വാര്‍ഡ് മൈല്‍സ് വളര്‍ന്നിരിക്കുന്നു. കുഞ്ഞിന് ഇന്ന് 3 വയസ്സ് കഴിഞ്ഞു എങ്കിലും സോഷ്യല്‍ മീഡിയ ഇന്നും ഈ അമ്മയുടെയും മകന്റെയും അതിജീവനത്തിന്റെ കഥ ചര്‍ച്ച ചെയ്യുകയാണ്. എങ്ങനെ എന്നല്ലേ? ലിണ്ട്‌സിയുടെയും മകന്റെയും കഥപറയുന്ന ഒരു വീഡിയോയിലൂടെ.
മകന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് അമ്മ ലിണ്ട്‌സി തന്നെയാണ് വാര്‍ഡ് മൈല്‍സ് ജനിച്ച് നാലാം ദിനം മുതല്‍ ഒരു വയസ്സുവരെയുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് 2013ല്‍ ഒരു വീഡിയോ പുറത്തിറക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയ ഈ വീഡിയോ കാണുന്ന ആരുടേയും മനസ്സും കണ്ണും നിറയും. ഇതുവരെ 19,091,482 പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. മാതൃത്വത്തിന്റെ പാരമ്യത്തില്‍ നിന്നു കൊണ്ട് ഗര്‍ഭപാത്രത്തിന്റെ സുരക്ഷപോലും ഇല്ലാതെ തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഈ അമ്മ ലോകരുടെ മുഴുവന്‍ ആദരവും അര്‍ഹിക്കുന്നു. ഇപ്പോള്‍ അമ്മയായ ലിണ്ട്‌സിക്ക് ഒപ്പം ലോകവും കുഞ്ഞ് വാര്‍ഡ് മൈല്‌സിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha