നഗ്നചിത്രങ്ങള്‍ക്കു പകരം പണം; ചൈനയില്‍ 'ലോണ്‍ ഫോര്‍ പോണ്‍' സംഘങ്ങള്‍ സജീവം

ചൈനയില്‍ പണം നല്‍കി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥിനികളുടെ നഗ്നചിത്രം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. നഗ്നചിത്രങ്ങള്‍ക്കു പകരമായി പണം നല്‍കുന്ന 'ലോണ്‍ ഫോര്‍' പോണ്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായായും ഇത്തരത്തില്‍ കെണിയില്‍പ്പെടുന്ന വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നതായുമാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചൈനീസ് സ്റ്റേറ്റ് മീഡിയയാണു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥിനികള്‍ മാഫിയ അംഗങ്ങള്‍ക്കു നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കുമ്പോള്‍ മാഫിയ സംഘം വിദ്യാര്‍ഥിനികള്‍ക്കു പണം നല്‍കും. ഐഡന്റിറ്റി കാര്‍ഡുകള്‍ കൈയില്‍പിടിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്കു കൂടുതല്‍ പണം ലഭിക്കും. ഇത്തരക്കാര്‍ക്ക് അഞ്ചു മടങ്ങുവരെ പണം ലഭിക്കുമെന്നു ബെയ്ജിംഗ് യൂത്ത് ഡെയ്‌ലിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിദ്യാര്‍ഥിനികള്‍ പണം തിരിച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മാഫിയ സംഘം ഭീഷണിയുമായി രംഗത്തെത്തും. ലൈംഗികചൂഷണത്തിനു വിസമ്മതിക്കുന്നവരുടെ ചിത്രങ്ങള്‍ ഓലൈനിലൂടെ പുറത്തുവിട്ടും മാഫിയ സംഘം പണമുണ്്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha