ജര്‍മനിയില്‍ ബഹുഭാര്യത്വം അംഗീകരിക്കില്ല: നിയമമന്ത്രി

ജര്‍മനിയിലെ അഭയാര്‍ഥികള്‍ക്കിടയിലും കുടിയേറ്റക്കാര്‍ക്കിടയിലും പ്രചാരത്തിലുള്ള ബഹുഭാര്യത്വ സമ്പ്രദായം അനുവദിക്കാന്‍ കഴിയില്ലെന്നു നിയമമന്ത്രി ഹെയ്‌കോ മാസ്.ജര്‍മനിയിലെ നിയമത്തിനു മുകളില്‍ ഒരു മതത്തിന്റെയും വിശ്വാസങ്ങളോ പാരമ്പര്യങ്ങളോ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല. അതിനാല്‍ത്തന്നെ ഒരേസമയം ഒന്നിലേറെ ഭാര്യമാര്‍ ഉള്ള സമ്പ്രദായത്തിന് അംഗീകാരം നല്‍കാനും പോകുന്നില്ല- മന്ത്രി വ്യക്തമാക്കി.ഭാര്യ ജീവിച്ചിരിക്കേ നിയപരമായി ബന്ധം വേര്‍പെടുത്താതെ മറ്റു വിവാഹം കഴിക്കുന്ന പുരുഷന്‍മാര്‍ക്കു ജര്‍മനിയില്‍ മൂന്നു വര്‍ഷം വരെ തടവാണു ശിക്ഷ. കുടിയേറ്റക്കാരുടെ കാര്യത്തിലും ഇതേ നിയമംതന്നെയാണു പിന്തുടരാന്‍ സാധിക്കുക എന്നും മാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha