ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 13 മരണം, നിരവധി പേരെ കാണാതായി

ചൈനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിക്കുകയും 13 പേരെ കാണാതാകുകയും ചെയ്തു. ദക്ഷിണ ചൈനയിലെ ഹുവാന്‍, ഗിഷോ, ഗുവാങ്‌ഡോങ് തുടങ്ങിയ പ്രവിശ്യകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നു 21,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 1,300 വീടുകള്‍ പൂര്‍ണമായും 700 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നതായി സുരക്ഷാസേന അറിയിച്ചു.
20,200 ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ദുരിതമേഖലയില്‍ അടിയന്തര സഹായകമായി വെള്ളവും ഭക്ഷണവും എത്തിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗതം, വൈദ്യൂതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ താറുമാറായിരിക്കുകയാണ്. അതേസമയം, നാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha