ബ്രിട്ടനില്‍ വനിതാ എം.പി വെടിയേറ്റ് മരിച്ചു

ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എം.പി വെടിയേറ്റ് മരിച്ചു. വടക്കന്‍ ഇംഗ്‌ളണ്ടിലെ സ്വന്തം മണ്ഡലമായ ബാറ്റ്‌ലി ആന്റ് സ്‌പെന്നില്‍വെച്ചാണ് 41കാരിയായ ജോ കോക്‌സിന് വെടിയേറ്റത്. 52കാരനായ അക്രമിയെ പിന്നീട് മാര്‍ക്കറ്റ് സ്ട്രീറ്റില്‍വെച്ച് അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോര്‍ക്ഷെയര്‍ പൊലീസ് പറഞ്ഞു.
ഇയാള്‍ വെടിയുതിര്‍ത്തശേഷം കോക്‌സിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. മണ്ഡലത്തില്‍ വാരാന്ത യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോക്‌സ്. യു.കെയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ നിര്‍ണായകമായ ഹിതപരിശോധന നടക്കാനിരിക്കെയാണ് സംഭവം. അംഗത്വത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് ജോ കോക്‌സ്. പഴയതോക്കുമായി ഒരാള്‍ പെട്ടെന്ന് വെടിയുതിര്‍ക്കുന്നത് കണ്ടതായി സംഭവത്തിന് ദൃക്‌സാക്ഷിയായ കോഫി ഷോപ്പ് ഉടമ ക്‌ളാര്‍ക്ക് റോത്ത്വെല്‍ പൊലീസിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha