നിശാക്ലബ്ബിലെ കൂട്ടക്കൊല; ഉമര്‍ മതീന്‍ ആക്രമണം നടത്തുന്നതിന് മുന്‍പേ ഫേസ്ബുക്കില്‍ നിരവധി ഭീഷണി പോസ്റ്റുകള്‍ ഇട്ടിരുന്നു

പള്‍സ് നിശാക്ലബ് വെടിവെപ്പിനുമുമ്പ് ഉമര്‍ മതീന്‍ നിരവധി ഭീഷണിയുടെ ധ്വനിയുള്ള ഫേസ്ബുക് പോസ്റ്റുകള്‍ ഇട്ടതായി യു.എസ് സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍. 'പടിഞ്ഞാറിന്റെ നിന്ദ്യമായ' വഴികള്‍ എന്ന പേരിലാണ് പോസ്റ്റുകള്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് മതീന്റെ മുഴുവന്‍ ഫേസ്ബുക്ക് ഡാറ്റകളും നല്‍കി അന്വേഷണത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അമേരിക്കയും റഷ്യയും ഐ.എസിനു നേരെയുള്ള ബോംബാക്രമണം അവസാനിപ്പിക്കണം. അബൂബക്കര്‍ അല്‍ബഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വ്യോമാക്രമണത്തിലൂടെ കൊന്നൊടുക്കുന്ന പടിഞ്ഞാറിന്റെ നിന്ദ്യമായ വഴികള്‍ യഥാര്‍ഥ മുസ്ലിംകള്‍ സ്വീകരിക്കുകയില്ലെന്നും ചില പോസ്റ്റുകളില്‍ പറയുന്നു. അവസാന പോസ്റ്റില്‍ അമേരിക്കയില്‍ ഐ.എസിന്റെ തിരിച്ചടി ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് കാണാമെന്നും എഴുതിയിട്ടുണ്ട്. കൊല നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പ്രാദേശിക ടെലിവിഷന്‍ ചാനലുള്‍പ്പെടെ നിരവധിയിടങ്ങളിലേക്ക് 16 തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടത്തെി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha