വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. സ്ത്രീ പ്രതിഷേധങ്ങള്‍ അധികം കേള്‍ക്കാത്ത പാക്കിസ്ഥാനിലാണ് സംഭവം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലാണ് സംഭവം. വിവാഹിതയും നാല് മക്കളുടെ അമ്മയുമായ മോമില്‍ അലിയാണ് കാമുകനായ 25-കാരന്‍ സദാഖത്ത് അലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. കാമുകന്‍ സദാഖത്തും വിവാഹിതനാണ്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ തന്നെ രണ്ടാം ഭാര്യയായി സ്വീകരിക്കണമെന്ന് കാമുകി സദാഖത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതില്‍ പ്രകോപിതയായ കാമുകി ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. പതിവ് പോലെ മോമിലിനെ കാണാന്‍ സദാഖത്ത് വീട്ടിലെത്തി. ഈ സമയം കൈയില്‍ കരുതിയിരുന്ന ആസിഡ് ഇവര്‍ കാമുകന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാമുകന്റെ മുഖത്തും ശരീരത്തും ആസിഡ് വീണ് പൊള്ളലേറ്റന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 60 ശതമാനം പൊള്ളലേറ്റ നിലയിലാണ് ഇയാള്‍.
അറസ്റ്റിലായ കാമുകിക്കെതിരേ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാമുകന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തെക്കന്‍ പഞ്ചാബിലെ ഗ്രാമീണ മേഖലകളില്‍ കൃഷി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ആസിഡ് സുലഭമായി ലഭിക്കുമെന്നും ഇത്തരത്തില്‍ കരുതിയിരുന്ന ആസിഡാണ് മോമില്‍ കാമുകന്റെ മുഖത്ത് ഒഴിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha